‘സുഡാനി ഫ്രം നൈജീരിയ’ക്ക് ഫെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും അംഗീകാരം

February 19, 2019

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടി പുതിയൊരു ബഹുമതികൂടി. മൊറോക്കോയില്‍ നടന്ന ‘ഫെസ്’ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘സുഡാനി ഫ്രം നൈജീരിയ’ സംവിധാനം ചെയ്ത സക്കരിയ മുഹമ്മദ് സ്വന്തമാക്കി.

സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

Read more: ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്നു; ‘പൊറിഞ്ചുമറിയംജോസ്’-ല്‍

സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിനോടകംതന്നെ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.