ജങ്ക് ഫുഡ് ഇഷ്‌ടപ്പെടുന്നവർ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ…

March 2, 2019

ജങ്ക് ഫുഡിന് അടിമയാണോ നിങ്ങൾ ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ.. അത് നിങ്ങളെ ചിലപ്പോൾ മാനസീക രോഗികൾ വരെ ആക്കിയേക്കാം. ഇന്നത്തെ പലരുടെയും ഭക്ഷണ ക്രമീകരണരീതി പല രോഗങ്ങളെയും വിളിച്ചുവരുത്തുന്ന വിധത്തിലാണ്. പ്രത്യകിച്ച് ജീവിതം കൂടുതൽ തിരക്കു പിടിച്ചതായതിനാലും, എല്ലാ സാധനങ്ങളും കണ്മുന്നിൽ എളുപ്പത്തിൽ എത്തുന്നതുകൊണ്ടും കൂടുതൽ ആളുകളും ഇപ്പോൾ ആശ്രയിക്കുന്നത് ഹോട്ടൽ ഭക്ഷണങ്ങളാണ്.

എന്നാൽ സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്. വലിയ രുചിയോടെ പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നത് മാരക രോഗങ്ങൾ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. പ്രത്യകിച്ച് ജങ്ക് ഫുഡിന് അടിമകളാകുന്നവർ വളരെയധികം ശ്രദ്ധിക്കണം. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ചിലപ്പോൾ മാനസീക രോഗത്തിന് വരെ കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ജങ്ക് ഫുഡ് കഴിക്കുന്നത് മറ്റ് പല ഉദര രോഗങ്ങൾക്കും കാരണമാകാറുണ്ട്. രുചിയും മണവും കൊണ്ട് ഭക്ഷണ പ്രേമികളെ ആകർഷിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളിലും രാസ പദാർത്ഥങ്ങളുടെ അളവ് ക്രമാതീതമായി വളരെയധികമാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഭക്ഷണ കാര്യത്തിൽ പ്രത്യക ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം മയക്കുമരുന്ന്, പുകവലി എന്നീ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാലുണ്ടാകുന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുപോലെ തന്നെയാണ് ജങ്ക് ഫുഡിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പഠനം പറയുന്നു.

ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു.  പഠനത്തിൽ തെളിഞ്ഞത് പ്രകാരം ഇത്തരത്തിലുള്ള ഫുഡ് ശീലമാക്കിയവർ പെട്ടന്നത് നിർത്തിയപ്പോൾ ശക്തമായ തലവേദന, മാനസീക ശാരീരിക അസ്വസ്തതകൾ ഉണ്ടായതായും പഠനത്തിൽ കണ്ടെത്തി.

അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണം ശീലമാക്കിയവർ സാവധാനം ജങ്ക് ഫുഡുകൾ ഒഴിവാക്കുക. കൂടുതലും വീടുകളിൽ തയാറാക്കിയതോ രാസപദാർത്ഥങ്ങൾ ചേർക്കാത്തതോ ആയ ഭക്ഷണങ്ങൾ ശീലമാക്കുക.