ശരീരഭാരം കുറയ്ക്കണോ? എങ്കിൽ ഈ പാനീയങ്ങൾ കുടിക്കുന്നത് ശീലമാക്കിക്കോളൂ
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശനങ്ങളിൽ ഒന്നാണ്. വർധിച്ചുവരുന്ന ശരീരഭാരവും പൊണ്ണത്തടിയും. എന്നാൽ വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വീട്ടിൽ തന്നെ വളരെ സുലഭമായി ലഭിക്കുന്ന പല സാധനങ്ങളും ശരീരഭാരം കുറയ്ക്കാൻ അത്യുത്തമമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം..
കറുകപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം
തടികുറയ്ക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു മാർഗമാണ് കറുകപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. കറുവപ്പട്ട വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. മെറ്റാബോളിസം വർധിപ്പിച്ച് ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കാൻ കറുവപ്പട്ടയ്ക്ക് സാധിക്കും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം.
കുരുമുളക് ഇട്ട ചായ കുടിക്കാം
അതുപോലെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. ഇവയിൽ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ളവനോയിഡുകള്‍,കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ വലിച്ചെടുത്ത് ശരീരത്തില്‍ നിന്നകറ്റാനുള്ള കഴിവ് കുരുമുളകിനുണ്ട്. ചായക്കൊപ്പവും, ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പവും അല്പം കുരുമുളക് ഇട്ട് ശേഷം ഇവ ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം നാരങ്ങവെളളത്തിലോ തേനിനോടൊപ്പമോ കുരുമുളക് ചേര്‍ത്തുകുടിക്കാം ഇത് ഭാരം കുറയ്ക്കാൻ സഹായിക്കും..
ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കാം
ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ നല്ലതാണ്.