ചൂടുകാലത്ത് ആശ്വാസം പകർന്ന് ചില പാനീയങ്ങൾ…

April 3, 2019

ചൂടുകാലത്ത് ആശ്വാസം പകർന്ന് ചില പാനീയങ്ങൾ. അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചു വരുന്നതിൽ നിന്ന് ആശ്വാസം നേടാൻ എന്തും ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ ആളുകൾ. ചൂട് കൂടുന്നതിനനുസരിച്ച് അസുഖങ്ങളും വർധിച്ചുവരികയാണ്. ഈ ദിവസങ്ങളിൽ ഏറ്റവും അധികമായി ചെയ്യേണ്ടത് വെള്ളം കുടിക്കുക എന്നതുതന്നെയാണ്. ഈ കാലാവസ്ഥയിൽ ഉണ്ടാകുന്ന ഒട്ടു മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം വെള്ളം  ധാരാളമായി കുടിക്കുക എന്നതുതന്നെയാണ്. ഈ ദിവസങ്ങളിൽ ശരീരം കൂടുതലായി വിയർക്കുന്നതിനാൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് നാലിരട്ടി അധികം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.

അതേസമയം ചൂടുള്ള ദിവസങ്ങളിൽ  ചായക്കും കാപ്പിക്കും പകരം കൂടുതലും പഴച്ചാറുകൾ അഥവാ ജ്യൂസുകൾ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രത്യേകിച്ച് ഈ ദിവസം കുടിക്കാൻ ഏറ്റവും ബെസ്റ്റ് സംഭാരമാണ്. അതുപോലെ കരിക്കിൻ വെള്ളവും ശരീരത്തിനും മനസ്സിനും വളരെ അത്യുത്തമമാണ്.ആന്റീ ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ പാനീയമാണ് കരിക്കിന്‍ ജ്യൂസ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് നല്ലതുതന്നെ.

Read also: വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

ഈ ദിവസങ്ങളിൽ ഏറ്റവും ലഭ്യമാകുന്ന മറ്റൊരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. തണ്ണിമത്തനും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായകരമാണ്. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനിൽ. കനത്ത ചൂടുമൂലം നേരിടേണ്ടി വരുന്ന ക്ഷീണത്തിനു ഒരു പരിധി വരെ പരിഹാരം നല്‍കാന്‍ ഈ പാനിയത്തിനും സാധിക്കും. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന തണ്ണിമത്തന്റെ ശുചിത്വം പക്ഷെ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം കഴിക്കുക. അതുപോലെ മറ്റ് പഴങ്ങളുടെ ജ്യൂസുകളും ഈ ദിവസങ്ങളിൽ കൂടുതലായും കഴിക്കാൻ ശ്രമിക്കണം. അതുപോലെ മദ്യം പോലുള്ള ലഹരി പദാർത്ഥങ്ങൾ ഈ ദിവസങ്ങളിൽ കഴിവതും ഒഴുവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ ചൂട് വർധിപ്പിക്കും.