ഉറക്കം വന്നാൽ ഉറങ്ങണം അത് എവിടാണെങ്കിലും വേണ്ടില്ല; വൈറലായി കുഞ്ഞുവാവയുടെ ക്ലാസ്സിലെ ഉറക്കം, വീഡിയോ കാണാം

April 12, 2019

ഉറക്കം വന്നാൽ ആരായാലും ഉറങ്ങും.. അതിനിത്ര ചിരിക്കാൻ എന്താണ് അല്ലേ… പക്ഷേ ക്ലാസിൽ ഇരുന്ന് ഇമ്മാതിരി ഉറക്കം ഉറങ്ങിയാൽ ആരായാലും ചിരിച്ചുപോലും… ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ക്ലാസിലിരുന്ന് ഉറങ്ങുന്ന ഒരു കുഞ്ഞുമോളുടെ വീഡിയോ.

അധ്യാപകൻ ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. മറ്റ് കുട്ടികളെല്ലാം അധ്യാപകൻ പറയുന്നത്ഏറ്റ് പറയുന്നുണ്ട്. എന്നാൽ ഇവിടൊരാൾ ഇതൊന്നും അറിയാതെ ഉറക്കം തൂങ്ങുകയാണ്. അവസാനം ഉറങ്ങി ഉറങ്ങി വീണതോടെ ക്ലാസ്സിൽ ചിരിയും പടർന്നു. ഇതോടെ ഞെട്ടി എണീറ്റപ്പോഴാണ് തനിക്ക് അമളി പറ്റിയ വിവരം ഈ കുഞ്ഞുമോളും അറിഞ്ഞത്. താൻ ഉറങ്ങുന്നത് എല്ലാവരും കണ്ടെന്നും, അധ്യാപകൻ ഇത് വീഡിയോ എടുക്കുന്നുണ്ടെന്നും മനസിലായതോടെ കുട്ടിത്താരത്തിനും ചിരി അടക്കാനായില്ല…

രസകരമായ വീഡിയോ കാണാം…