അഷ്കര്‍ അലി നായാകനായി ‘ജീംബൂംബാ’ വെള്ളിത്തിരയിലേക്ക്
അഷ്കര്‍ അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിംബൂംബാ’. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഈ മാസം തീയറ്ററുകളിലെത്തും.
ഒരു കോമഡി ത്രില്ലറാണ് ജിംബൂംബ. മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചിന് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അസ്കര്‍ അലിക്കു പുറമെ ബൈജു സന്തോഷ്, അഞ്ജു കുര്യന്, നേഹ സക്സേന, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍, കണ്ണന് നായര്‍, രാഹുല്‍ നായര്‍ ആര് എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read more:ബിനീഷ് ദാമോദരന്‍ ഇനി മുതല്‍ തെലുങ്ക് സംസാരിക്കും; ‘പൊഗവണ്ടി’ വരുന്നു
മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ജീംബൂംബാ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.
മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ആസിഫ് അലിയുടെ സഹോദരനാണ് അഷ്കര്‍ അലി. 2017 ല്‍ തീയറ്ററുകളിലെത്തിയ ‘ഹണീ ബീ 2.5’ എന്ന ചിത്രത്തിലൂടെയാണ് അഷ്കര്‍ അലിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് അരുണ്‍ വൈഗ സംവിധാനം നിര്‍വ്വഹിച്ച ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തി. ‘കാമുകി’ യാണ് അഷ്കര്‍ അലി നായകനായെത്തിയ അവസാന ചിത്രം.