അറിഞ്ഞിരിക്കാം ക്യാൻസർ പടരുന്ന മാർഗങ്ങൾ

May 16, 2019

ഇന്ന് മനുഷ്യൻ ഏറ്റവും ഭയത്തോടെ  നോക്കിക്കാണുന്ന രോഗമാണ് ക്യാൻസർ. ചെറിയ കുട്ടികളെ മുതൽ  മുതിർന്ന ആളുകളെ വരെ കാർന്നു തിന്നുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ ബാധിച്ചേക്കാം.

ശരീരത്തിൽ സാധാരണയായി കാണപ്പെടാറുള്ള കോശങ്ങൾ മിക്കപ്പോഴും പരസ്പരം ചേർന്നാണ് കാണപ്പെടുന്നത്. എന്നാൽ ക്യാൻസർ ബാധിച്ച കോശങ്ങൾ മറ്റു കോശങ്ങളെപോലെ ഒട്ടിച്ചേർന്ന് നിൽക്കാറില്ല. ഇവ ലൂസായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ എളുപ്പത്തിൽ മറ്റ് ഭാഗങ്ങളിക്ക് പടരാൻ സാധ്യത കൂടുതലാണ്. മെഡിക്കൽ ടെർമ്സിൽ ഇതിനെ മെറ്റസ്റ്റെസൈസ് എന്നാണ് പറയുന്നത്. പ്രധാനമായും മൂന്ന് രീതിയിലൂടെയാണ് ക്യാൻസർ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത്.

ക്യാൻസർ ബാധിച്ചത് ഏത് ഭാഗത്താണോ, അവിടെ നിന്നും കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് പടരാൻ സാധ്യത ഏറെയാണ്. അതുപോലെ രക്തത്തിലൂടെയും ക്യാൻസർ കോശങ്ങൾ പടരാൻ സാധ്യതയുണ്ട്. രക്തത്തിലൂടെ കോശങ്ങൾ ശരീരത്തിന്റെ ഏത് ഭാഗങ്ങൾ വരെ വേണമെങ്കിലും എത്തപ്പെടാം. രക്തക്കുഴലുകൾ പോകുന്ന ഏത് അവയവങ്ങളിലേക്ക് വേണമെങ്കിലും ക്യാൻസർ കോശങ്ങൾ എത്താൻ സാധ്യതയുണ്ട്. ക്യാൻസർ കോശങ്ങൾ പടരുന്നതിന് സാധ്യതയുള്ള മറ്റൊരു എളുപ്പമാർഗമാണ് ലിംഫ് വ്യവസ്ഥ. കോശങ്ങൾക്ക് ഇടയിലൂടെ ഒഴുകുന്ന നേർത്ത ദ്രാവകമാണ് ടിഷ്യൂ ഫ്ലൂയിഡ് അഥവാ ലിംഫ്. രോഗാണുക്കളെയും മറ്റും നിർവീര്യമാക്കാൻ രക്തത്തിൽ ഉണ്ടാകുന്നതാണ് ലിംഫ് സഹായിക്കും. ഈ ഫ്ലൂയിഡ്  ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തിലേക്ക് എത്തും. ക്യാൻസർ കോശങ്ങൾ ലിംഫിലൂടെ ഒഴുകി കഴലകളിലും മറ്റ് അവയവങ്ങളിലേക്കും എത്തും. ഇങ്ങനെ അസുഖം മറ്റ് ഭാഗങ്ങളിലേക്കും പടരാൻ സാധ്യത കൂടുതലാണ്.

Read also: സൗന്ദര്യ സംരക്ഷണത്തിന് ഗ്ലിസറിൻ

അതുകൊണ്ടുതന്നെ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടണം. അസുഖം മൂർച്ഛിച്ചാൽ അത് സുഖമാക്കാൻ സാധിച്ചെന്ന് വരില്ല, അതിനാൽ രോഗം വരാതെയും ശ്രദ്ധിക്കാം..”Prevention is better than cure”.