സമയമില്ലെങ്കിലെന്താ ഓഫീസിലിരുന്നും വ്യായാമം ചെയ്യാമല്ലോ…

തിരക്കുപിടിച്ച ഇന്നത്തെ ജീവിതസാഹചര്യത്തിൽ നിന്നും മനപൂർവം നാം ഒഴിവാക്കുന്ന ഒന്നാണ് വ്യായാമം. ഈ ജോലിത്തിരക്കിനിടയിൽ വ്യായാമം ചെയ്യാൻ എപ്പോഴാണ് സമയമെന്നാണ് പലരും ചോദിക്കുന്നത്. സൗകര്യപൂർവം നമ്മൾ വ്യായാമം ഒഴിവാക്കുന്നതോടെ ചെന്ന് ചാടുന്നത് വലിയ രോഗത്തിലേക്കാണ്. കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് കൂടുതൽ രോഗങ്ങൾ കാണാറുള്ളത്. ശരീരമനങ്ങാതെ ഇരുന്ന് ജോലി ചെയുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്കാണ് കരണമാകുന്നത്. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട.. ഒന്നും രണ്ടുമല്ല നിരവധി രോഗങ്ങളാണ് നിങ്ങൾ കൂടെ കൂട്ടിയിരിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അർബുദം,ആസ്ത്മ, അൽഷിമേഷ്യസ്, അൾസർ, നടുവേദന, കാഴ്ചക്കുറവ്, കഴുത്ത് വേദന തുടങ്ങി നിരവധി രോഗങ്ങളാണ് നിങ്ങളെ പിടികൂടുക.
അതേസമയം കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർ കൃത്യമായും നിർബന്ധമായും വ്യായാമം ചെയ്യണം. കാരണം ഇരുന്ന് ജോലി ചെയുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ഊർജം മാത്രമാണ് ചെലവിടുന്നത്. അതിനാൽ ഉയർന്ന രക്ത സമ്മർദം, അമിത ഭാരം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ വർധിക്കുന്നു. ഇവ ക്രമാതീതമായി വർധിക്കുന്നതോടെ നിരവധി രോഗങ്ങൾക്ക് ശരീരം സജ്ജമാകുന്നു.
Read also: ഉയരങ്ങൾ കീഴടക്കാൻ ജെസ്സീക്കയ്ക്ക് കൈകൾ വേണ്ട; ആത്മവിശ്വാസം പകർന്ന് ഒരു പൈലറ്റ്
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയുമ്പോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടും. ഇതോടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി താഴും. ഇത് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. എന്നാൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവർക്ക് ഓഫിസിൽ ഇരുന്നുകൊണ്ടും ചില വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. യോഗ അല്ലെങ്കിൽ വ്യായാമം ശീലമാക്കുന്നവർക്ക് ഓഫീസ് ടൈമിൽ തന്നെ അത് ചെയ്യാനും സാധിക്കും.
കഴുത്തിനും, നടുവിനും, കൈ കാലുകളിലെ പേശികൾക്കുമൊക്കെ അയവ് ലഭിക്കുന്ന ഇത്തരം ചെറിയ എക്സസൈസുകൾ ശീലമാക്കിയില്ലെങ്കിൽ അത് ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. ചിലപ്പോൾ ഇത് നമ്മെ വലിയ രോഗികളാക്കി മാറ്റാനും കാരണമാകും.