ഡയറ്റ് ചെയ്തിട്ട് തടി കുറയുന്നില്ലേ… എങ്കിൽ ഇതൊന്ന് ശീലമാക്കൂ..

May 8, 2019

‘ഞാൻ ഡയറ്റിങ്ങിലാണ്’ ഇന്ന് മിക്കവരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണിത്.. മെലിഞ്ഞ് സുന്ദരിയായി ഇരിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. ഭക്ഷണം ക്രമീകരിച്ചും, വ്യായാമം ശീലമാക്കിയുമൊക്കെ പലരും തടി കുറക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ എത്ര ശ്രമിച്ചിട്ടും തടി മാത്രം കുറയുന്നില്ല എന്ന് പരാതി പറയുന്നവരെയും നാം കാണാറുണ്ട്.

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ജീവിത ശൈലിയിലെ ചില ക്രമീകരണങ്ങളിലൂടെ മാത്രമേ ശരിയായ രീതിയിൽ തടി കുറയ്ക്കാൻ സാധിക്കുകയുള്ളു.

അമിതമായി വണ്ണം വയ്ക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില എളുപ്പവഴികൾ നോക്കാം.. 

ആഹാരത്തിന് മുൻപ് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം..ആഹാരത്തിന് അരമണിക്കൂർ മുൻപെങ്കിലും വെള്ളം കുടിച്ചിരിക്കണം. ഇത് ആഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വർധിപ്പിക്കണം.. പ്രധാന ഭക്ഷണത്തിന് ഒപ്പമോ,  ഭക്ഷണത്തിന്  പകരമായോ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കണം. ആഹാരത്തിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. അതുപോലെ തന്നെ അരി ഭക്ഷണത്തിന് പകരം കൂടുതലും സാലഡ് കഴിക്കുന്നത് ശീലമാക്കണം.

Read also: ഭക്ഷണപ്രേമികളെ ഒരുനിമിഷം…ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ …

ഇടയ്ക്കിടെ സ്നാക്സുകൾ കഴിക്കുന്ന ശീലം പൂർണമായും ഒഴിവാക്കണം.. ഇത് അമിതമായി കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പടിയും, അതിനാൽ സ്നാക്സ് ഒഴിവാക്കുന്നത് തടി കുറയ്ക്കാൻ സഹായകരമാകും. അതുപോലെ രാത്രി കഴിവതും ലഘുഭക്ഷണം മാത്രം കഴിക്കുക. ടി വി കഴിച്ചുകൊണ്ടുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കണം. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കാം. അതുപോലെ പതിവായി ഗ്രീൻ ടീ ശീലമാക്കിയാൽ ശരീരഭാരം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തേനും നാരങ്ങാനീരും ചേർത്തുള്ള മിശ്രിതം ശീലമാക്കുന്നത് ശരീരഭാരം അമിതമായി വർധിപ്പിക്കുന്നത് തടയാൻ നല്ലൊരു മാർഗമാണ്.