കായികപ്രേമിയായി ശിവ കാർത്തികേയൻ; ഹൃദയം കീഴടക്കി നയൻതാര, മിസ്റ്റർ ലോക്കൽ ട്രെയ്‌ലർ

May 5, 2019

തമിഴകത്തിന്റെ ഇഷ്ടതാരങ്ങളായ നയൻ താരയും ശിവ കാർത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മിസ്റ്റർ ലോക്കലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മ്മ മുഹൂര്‍ത്തങ്ങളും ട്രെയ്‌ലറിൽ ഇടംനേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽത്തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

സ്പോർട്സിന് പ്രാധാന്യം നൽകികൊണ്ട് ചിത്രീകരിക്കുന്ന സിനിമയിൽ കായിക പ്രേമിയായ മനോഹർ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. മിസ്റ്റർ ലോക്കലിൽ ശിവകാർത്തികേയന്റെ നായികയായി വേഷമിടുന്നത് നയൻ താരയാണ്. കീർത്തന എന്ന കഥാപാത്രമായാണ് നയൻ താര എത്തുന്നത്.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന ബോൾഡ് കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘വേലൈക്കാരന്’ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ രാധിക ശരത്കുമാര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, റോബോ ശങ്കര്‍, ഹരിജ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിസ്റ്റർ ലോക്കലിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാജേഷ് എം ആണ്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്  ഹിപ് ഹോപ് തമിഴയാണ്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണന്‍ ബി.

Read also: വിവാഹത്തിനൊരുങ്ങി പേർളി; വൈറലായി ഹൽദി വീഡിയോ

തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്‍ത്തികേയന് ആരാധകര്‍ ഏറെ. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍ ലോക്കലിൽ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമുണ്ട് എന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ആരാധക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് മിസ്റ്റര്‍ ലോക്കലിന്റെ ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയത്. ചിത്രവും പ്രേക്ഷക പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ചിത്രം  ഈ മാസം 17-ന് തീയേറ്ററുകളിൽ എത്തും.