രാത്രി ഭക്ഷണം കഴിക്കുമ്പോൾ…ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
രാത്രി വൈകി കിടക്കാനും രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഈ ജീവിതശൈലി മിക്കവരുടെയും രീതിയായി മാറിയതോടെ രാത്രി ഭക്ഷണവും വളരെ വൈകി കഴിക്കുക എന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാൽ വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുകയും വയര്‍ ചാടാനും വഴിവെയ്ക്കും. രാത്രി വൈകി അത്താഴം കഴിക്കുക അല്ലെങ്കില്‍ സ്നാക്സ് കൊറിക്കുക തുടങ്ങിയ ശീലങ്ങളാണ് കുടവയര്‍ ചാടാന്‍ വഴിയൊരുക്കുന്നത്. ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യും ഈ ശീലമെന്നാണ് പഠനങ്ങൾ പറയുന്നത്.
രാത്രി വളരെ നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല. അതുകൊണ്ട് പകൽ കഴിക്കുന്ന അളവിൽ രാത്രി ഭക്ഷണം കഴിക്കാൻ പാടില്ല. പകൽ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്താൽ രാത്രിയിൽ വിശക്കില്ല. എന്നാൽ രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല. അതിനാൽ രാത്രിയിൽ വളരെ കുറഞ്ഞ അളവിൻ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.
Read also: അറിഞ്ഞിരിക്കാം ക്യാൻസർ പടരുന്ന മാർഗങ്ങൾ
രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. അതുപോലെത്തന്നെ രാത്രിയിൽ ജങ്ക് ഫുഡുകൾ കൊറിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കണം. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
അത്താഴം കഴിഞ്ഞാൽ അരഘാതം നടക്കണമെന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണം ദഹിച്ചതിന് ശേഷം മാത്രം ഉറങ്ങുന്നതാണ് നല്ലത്.