കൊതിയൂറും ബാല്യത്തിന്റെ ഓർമ്മകളുമായി യമണ്ടൻ പ്രേമകഥയിലെ ഗാനം ; വീഡിയോ

May 14, 2019

പ്രേക്ഷകർക്ക് നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ്   ‘ഒരു യമണ്ടൻ പ്രേമകഥ’. മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊതിയൂറും ബാല്യം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കും ട്രെയ്‌ലറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒരുക്കിയിരിക്കുന്നത്.


തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരിച്ചിരിക്കുന്നത്.

Read also: ഇത് തളളല്ല ; അടിപൊളി ഗാനവുമായി ‘കുട്ടിമാമ’, വീഡിയോ കാണാം..

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ സോളോ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് സോളോയുടെ സംവിധായകന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.