ഹൃദയം കവർന്ന് നവദമ്പതികൾ; പേർളിഷ് വെഡിങ് വീഡിയോ കാണാം..

May 7, 2019

രണ്ടും ദേശങ്ങളുടെയും , രണ്ട് ഭാഷകളുടെയും , രണ്ട് മതങ്ങളുടെയും അതിർവരമ്പുകൾ കീഴടക്കിയ സ്നേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കേരളക്കര കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ച പേർലിഷ് വിവാഹം..ഇരുവരുടെയും വിവാഹത്തിനായി കേരളക്കര ഒന്നാകെ കാത്തിരിക്കുകയായിരുന്നു.…ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹിതരായി ഇപ്പോഴിതാ വിവാഹത്തിന്റെ ട്രെയ്‌ലർ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ചാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹ ആഘോഷങ്ങള്‍ ഉണ്ടാകും. ക്രിസ്ത്യന്‍ മതാചാരപ്രകരമാണ് കഴിഞ്ഞ അഞ്ചാം തിയതി വിവാഹ ചടങ്ങുകൾ നടന്നത്. മെയ്‌ 8-ന് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.. ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ  മാധ്യമങ്ങളിൽ നേരത്തെ തരംഗമായിരുന്നു.

വിവാഹത്തിനു മുമ്പുള്ള പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും പുറത്തു വന്നിരുന്നു  ഹല്‍ദിയുടെ ദൃശ്യങ്ങളും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പാട്ടുപാടുന്ന പേർളിയെയും കാണാം.

ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്‌ചയം കഴിഞ്ഞത്.

Read also:വിവാഹത്തിനൊരുങ്ങി പേർളി; വൈറലായി ഹൽദി വീഡിയോ

ടിവി അവതാരികയും നടിയുമാണ്  പേളി മാണി. തമിഴ്-മലയാളം സീരിയൽ താരമാണ് ശ്രീനിഷ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.