പഠിക്കാൻ കൂട്ടിന് വളർത്തുനായ; കൗതുകമെന്ന് ആരാധകർ, വീഡിയോ

May 16, 2019

തനിയെ ഇരുന്ന് പഠിക്കാൻ മടിയുള്ളവരാണ് മിക്ക കുട്ടികളും. പഠിക്കാൻ കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ അടിപൊളിയാണ്… മടിയൊന്നും തോന്നില്ല.. പല കുട്ടികളും ഇങ്ങനെയാണ് പറയാറ്. എന്നാൽ പഠിക്കാൻ മടികാണിച്ച മകൾക്ക് ഒരു കൂട്ടുകാരനെ നൽകിയാണ് ഈ പിതാവ് താരമായത്. അങ്ങ് ചൈനയിലാണ് സംഭവം. മകൾ ഷിയാന പഠിക്കാൻ മടികാണിച്ചപ്പോൾ  മകൾക്ക് പഠിക്കാൻ കൂട്ടിനായി അവരുടെ വളർത്തുനായ ഫാൻത്വാനയെ പരിശീലിപ്പിച്ചിരിക്കുകയാണ് ഷൂലിയാങ് എന്ന പിതാവ്.

കൂടുതൽ സമയവും മൊബൈലിൽ നോക്കി സമയം ചിലവഴിക്കുന്ന പെൺകുട്ടിയെ പഠിത്തത്തിലേക്ക് ശ്രദ്ധിക്കാനായി ശ്രമിക്കുന്ന പിതാവാണ് നായക്കുട്ടിയെ പെൺകുട്ടി പഠിക്കുന്നതിനൊപ്പം ഇരിക്കാൻ പരിശീലിപ്പിച്ചത്. പഠിക്കാനിക്കുന്ന കുട്ടിയെ ഒരു സി ഐ ഡിയെപോലെ നിരീക്ഷിക്കുന്ന നായകുട്ടിയുടെ വീഡിയോ അല്പം കൗതുകത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. പഠിക്കാനിരിക്കുന്ന മേശയുടെ  ചുറ്റിനും നടക്കുകയും , മേശയുടെ മുകളിൽ കാൽ  ഉയർത്തിപ്പിടിച്ച് കുട്ടിയെ നിരീക്ഷിക്കുകയുമൊക്കെ ചെയ്യുന്ന നായകുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

മകൾക്ക് ഹോം വർക്ക് ചെയ്യാൻ നല്ല മടിയായിരുന്നു. എന്നാൽ ഇപ്പോൾ അവൾക്ക് കൂട്ടായി ഫാൻത്വാൻ എത്തിയതോടെ പഠിക്കാനുള്ള മടിയൊക്കെ പോയി. അത് മാത്രമല്ല  അവളുടെ പഠനം വളരെ കൃത്യമായി നായക്കുട്ടി ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് ഷൂലിയാങ് പറയുന്നത്.

Read also: സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് ഒരു വയസുകാരി; കൗതുക വീഡിയോ കാണാം..

തനിക്ക് പഠിക്കാൻ കൂട്ടായി ഫാൻത്വാൻ എത്തിയതോടെ കൂട്ടിന് സുഹൃത്തുക്കൾ ഉള്ളതുപോലെ തോന്നാറുണ്ടെന്നും പഠിക്കാനുള്ള  മടിയൊക്കെ പോയെന്നുമാണ് ഷിയാനയും പറയുന്നത്. എന്തായാലും പെൺകുട്ടിടെ പഠനം നിരീക്ഷിക്കുന്ന നായകുട്ടിക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. കൗതുകകരമായ വീഡിയോ കാണാം..