ടിക് ടോക്കുകാരൻ ഒന്നൊച്ച വച്ചിരുന്നെങ്കിൽ; വൈറലായി പിഷാരടിയുടെ വീഡിയോ

May 28, 2019

നർമ്മത്തിൽ ചാലിച്ച വർത്തമാനങ്ങളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. മിമിക്രി കലാകാരനായും നടനായുമൊക്കെ മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ താരത്തിന്റെ ഒരു രസകരമായ ടിക് ടോക്ക് വിഡിയോയാണ് ഏറെ കൗതുകമുണർത്തിയിരിക്കുന്നത്.

ഒരു കല്യാണവീട്ടിൽ ഇരിക്കുന്ന പിഷാരടി അടുത്തിരിക്കുന്ന കുട്ടിയുമൊത്ത് ഒപ്പിക്കുന്ന കുസൃതിത്തരങ്ങളാണ് വീഡിയോയിൽ കാണുന്നത്. അടിത്തിരിക്കുന്ന കുട്ടിയുടെ തലയിൽ താളത്തിൽ കൊട്ടികൊണ്ടിരിക്കുന്ന പിഷാരടിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇത് പുറകിലിരുന്ന് ശ്രദ്ധിക്കുന്ന ആരോ ഒരാൾ ഇത് ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് രസകരമായ ക്യപ്ഷനോടെ രമേശ് പിഷാരടി തന്നെ ഫേസ്ബുക്ക് പേജിലൂടെ ഈ  വീഡിയോയും  പങ്കുവെയ്ച്ചു. ‘ടിക് ടോക്കുകാരൻ ഒന്നൊച്ച  വെച്ചിരുന്നെങ്കിൽ ഞാൻ ഉറങ്ങിയേനെ’ എന്ന ക്യാപ്‌ഷനോടൂകൂടിയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. അതേസമയം ചിത്രം ജൂണിൽ ആരംഭിക്കുമെന്നാണ് സൂചന. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു

Read also : പാട്ടുപാടി പാട്ടിലാക്കി ഒരു പള്ളീലച്ചൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഓണ്‍ലൈനില്‍ വാങ്ങിയ ടി ഷര്‍ട്ടുമിട്ട് പെതുവേദിയിലെത്തിയ താരത്തിന്റെ വീഡിയോയും കഴിച ദിവസം  സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. എന്തിലും ഏതിലും കൗതുകം കണ്ടെത്തുന്ന രമേശ് പിഷാരടിയുടെ നർമ്മത്തിൽ ചാലിച്ച വർത്തമാനങ്ങൾ കേൾക്കാൻ ആരാധകർക്കും ഏറെ ഇഷ്‌ടമാണ്‌.