പാട്ടുപാടി പാട്ടിലാക്കി ഒരു പള്ളീലച്ചൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

May 28, 2019

ചില പുരോഹിതന്മാരുടെ പ്രസംഗങ്ങൾ കേട്ട് മാനസാന്തരം വനവരെക്കുറിച്ചൊക്കെ നാം കേട്ടിട്ടുണ്ട്, എന്നാൽ പ്രസംഗം പറഞ്ഞല്ല പാട്ടുപാടി ആളുകളെ പാട്ടിലാക്കുന്ന ഒരച്ചനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഡാൻസും പാട്ടുമൊക്കെ ചെയ്യുന്ന പള്ളീലച്ചന്മാർ മുൻപും സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടും ഇക്കൂട്ടത്തിലേക്ക് എത്തപെടുകയാണ് ഒരു ഗായകനായ പള്ളീലച്ചൻ. മണപ്പുറം ചെറുപുഷ്പാശ്രമ ദേവാലയത്തിലെ വാർഷികാഘോഷത്തിനിടയിൽ പാട്ടുപാടുന്ന അച്ചന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ വിശ്വാസം എന്ന അജിത് ചിത്രത്തിലെ ഗാനമാണ് വേദിയിൽ അച്ചൻ പാടിയിരിക്കുന്നത്. കണ്ണാനേ കണ്ണാ എന്ന് തുടങ്ങുന്ന അച്ചന്റെ ഗാനത്തിന് വേദിയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ആലപ്പുഴക്കാരനായ ഈ അച്ചനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ അച്ഛന് ആശംസകളുമായി നിരവധി ആളുകളാണ് എത്തുന്നത്.


അതേസമയം സമൂഹ മാധ്യമങ്ങളിൽ വൈറലായ അച്ഛന്റെ ഗാനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ഫ്‌ളവേഴ്സ് ടി വി യിലെ കോമഡി ഉത്സവവേദിയിലേക്കും വരാൻ ഒരുങ്ങുകയാണ് ഈ പുരോഹിതൻ.