music

സംഗീതാസ്വാദകരുടെ ഹൃദയത്തിലിടം നേടി അനുഗ്രഹീതന്‍ ആന്റണിയിലെ സുന്ദരഗാനം

നേര്‍ത്ത ഒരു മണനൂല് പോലെ ആര്‍ദ്രമായി പെയ്തിറങ്ങുന്ന ചില പാട്ടുകളുണ്ട്. അവ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം. ഈ നദീ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ആന്‍ ആമീ,...

തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അഭിനയത്തിന് പുറമെ പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഹേ സിനാമിക എന്ന പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ പാടിയിരിക്കുന്നത്. പാട്ടുവിശേഷങ്ങള്‍ താരംതന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്. 'ഹേ സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴ് ഗാനം പാടി' എന്ന അടിക്കുറിപ്പോടെ...

വിഷുവിന്റെ ഭംഗി നിറച്ചൊരു ‘പാട്ട് കൈനീട്ടം’; മനോഹരം ഈ കൃഷ്ണ ഭജന്‍

മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിച്ചുകൊണ്ട് വീണ്ടുമൊരു വിഷു ദിനം വിരുന്നെത്തിയിരിക്കുന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണെങ്കിലും അതിജീവനത്തിന്റെ പ്രതീക്ഷ പകരുകയാണ് ഈ വിഷുക്കാലവും. ശ്രദ്ധ നേടുകയാണ് വിഷുവിന്റെ ഭംഗി നിറച്ച് ഒരുക്കിയ ഒരു സംഗീതാവിഷ്‌കാരം. കസ്തൂരി തിലകം എന്ന കൃഷ്ണ ഭജന്‍ ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുന്നു. മനോഹരമായൊരു കവര്‍ സോങ് ആണിത്....

കണ്ണില്‍ എന്റെ… ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മരക്കാറിലെ പ്രണയഗാനം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തെത്തി. കണ്ണില്‍ എന്റെ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍ സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ബി കെ ഹരി നാരായണന്റേതാണ് ഗാനത്തിന്റെ വരികള്‍. റോണി റാഫേല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മോഹന്‍ലാലിനെ...

ഏറ്റുപാടാന്‍ പാകത്തിന് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി നായാട്ട്-ലെ പാട്ട്

ചല പാട്ടുകളുണ്ട്, കേള്‍ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട് അത്തരം പാട്ടുകള്‍. ശ്രദ്ധ നേടുന്നതും മനോഹരമായൊരു ഗാനമാണ്. എട്ടുകാലേ പിമ്പിരിയാം അപ്പലാളേ… എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടിക്കഴിഞ്ഞു. നായാട്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. മധുവന്തി...

തിയേറ്ററുകളില്‍ പ്രേക്ഷകന്റെ ഉള്ളുലച്ച സംഗീതം; ദ് പ്രീസ്റ്റ് സൗണ്ട് ട്രാക്ക് പുറത്ത്

മഹാനടന്‍ മമ്മൂട്ടി ഫാദര്‍ കാര്‍മന്‍ ബനഡിക്ടായെത്തി അതിശയിപ്പിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. തിയേറ്റര്‍ വിട്ടിറങ്ങിയാലും ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷക മനസുകളില്‍ നിലനില്‍ക്കുന്നു. ദൃശ്യമികവിനൊപ്പം തന്നെ ദ് പ്രീസ്റ്റിലെ ശബ്ദവും ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ദ് പ്രീസ്റ്റിന്റെ ഒറിജിനില്‍ സൗണ്ട് ട്രാക്ക് അണിയറപ്രവര്‍ത്തകര്‍...

72-കാരനായ വിരമിച്ച കണക്കുമാഷായി ബിജു മേനോന്‍; അഭിനയമികവില്‍ പാര്‍വതിയും ഷറഫുദ്ദീനും: ശ്രദ്ധ നേടി ഗാനം

പാര്‍വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം. വിരമിച്ച കണക്കുമാഷായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ദൂരെ മാറി' എന്ന് തുടങ്ങുന്ന പ്രോമോ വീഡിയോ...

‘കള’യിലെ ടൈറ്റില്‍ ഗാനം; ശ്രദ്ധ നേടി വന്യം

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കള എന്ന ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദന അനുഭൂതിയാണ് വന്യം എന്ന് പേരിട്ടിരിക്കുന്ന ടൈറ്റില്‍ ഗാനം സമ്മാനിക്കുന്നത്. ഡോണ്‍ വിന്‍സന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമൃത...

മത്സരാവേശത്തില്‍ രജിഷ വിജയനും കൂട്ടരും; കിടിലന്‍ താളത്തില്‍ ‘ഖോ ഖോ’യിലെ പാട്ട്

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്‍ട്സ് പശ്ചാത്താലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മനോഹരമായ ഒരു വിഡിയോ ഗാനം പുറത്തിറങ്ങി. മത്സരാവേശം നിറച്ചുകൊണ്ടാണ് ഗാനം ഒരുക്കിയിരിയ്ക്കുന്നതും. സിദ്ധാര്‍ത്ഥ പ്രദീപാണ് ഗാനം കംപോസ് ചെയ്തിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സൗപര്‍ണിക രാജഗോപാല്‍, അപര്‍മ സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്....

അഹാന മനോഹരമായി പാടി ‘അലരേ നീയെന്നിലെ…’; വീഡിയോ

അഭിനയ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും വീട്ടുവിശേഷങ്ങളും പാട്ടുവിശേഷങ്ങളുമെല്ലാം ചലച്ചിത്രതാരം അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം...

Latest News

കേന്ദ്ര കഥാപാത്രമായി ഗോകുല്‍ സുരേഷ്; ശ്രദ്ധ നേടി ‘അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ...