സിനിമ ഷൂട്ടിങ്ങിനിടയിലെ അതിസാഹസീക പ്രകടനം; താരത്തിന് സ്നേഹോപദേശവുമായി ആരാധകർ

June 7, 2019

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് നടൻ അക്ഷയ് കുമാറിന്റെ ഒരു സാഹസീക രംഗം. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം സൂര്യവന്‍ഷിയിലെ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള അതിസാഹസികമായ ഫൈറ്റ് രംഗത്തിന്റെ ചിത്രം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത്തരം രംഗങ്ങൾ ആരും ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. എന്നാൽ ഇത്തരം അതിസാഹസീക രംഗങ്ങൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന ഉപദേശവുമായി നിരവധി ആരാധകരാണ് എത്തുന്നത്.

ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. കരണ്‍ ജോഹറും, രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Read also: തിയേറ്റർ വിട്ടിറങ്ങിയാലും കൂടെക്കൂടും ഈ തൊട്ടപ്പനും മകളും; റിവ്യൂ വായിക്കാം..  

അതേസമയം കൈനിറയെ ചിത്രങ്ങളുമായി ഏറെ തിരക്കുള്ള നടനാണ് അക്ഷയ് കുമാർ. താരത്തിന്റെ കേസരി എന്ന ചിത്രമാണ് അടുത്തിടെ ഏറെ സമൂഹ ശ്രദ്ധ നേടിയ ചിത്രം. 1897 ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയാണ് ‘കേസരി’. ദൃശ്യവിസ്മയങ്ങളുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. യുദ്ധത്തില്‍ 10000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ സിഖുകാരുടെ കഥയാണ് കേസരിയില്‍ ആവിഷ്‌കരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അക്ഷയ് കുമാറിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. ഹവില്‍ദാര്‍ ഇഷര്‍ സിംഗ് എന്നാണ് കേസരിയിലെ അക്ഷയ് കുമാര്‍ കഥാപാത്രത്തിന്റെ പേര്.