കൊളസ്ട്രോൾ കുറയ്ക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ
ഇന്ന് മിക്കവരിലും കണ്ടുവരുന്ന രോഗമാണ് കൊളസ്ട്രോൾ. ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളാണ് കൊളസ്ട്രോളും ഹൃദ്രോഗവും മിക്കവരിലും കണ്ടുതുടങ്ങിയത്തിന്റെ പ്രധാന കാരണം. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്..
കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. എന്നാൽ നല്ല കൊളസ്ട്രോൾ ശരീരത്തിന്റെ കൃത്യമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്.
ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി നടക്കുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
പിസ്ത, വെണ്ണപ്പഴം, ബദാം, നിലക്കടല, വാല്‍നട്ട് എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങളാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു. ബദാം രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നതാണ് നല്ലത്. ഓട്സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പാവയക്ക. ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് പാവയ്ക്കയില്‍. ഇരുമ്പ്, മഗ്ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കന്‍ പാവയ്ക്ക സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിനെ നിര്‍വീര്യമാക്കുന്നതിനാല്‍ പാവയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.