രാത്രി ഭക്ഷണവും ആരോഗ്യവും
രാത്രി കഴിവതും ലഘുഭക്ഷണം മാത്രം കഴിക്കുക. സാലഡ് കഴിക്കുന്നതിലൂടെ രാത്രിയിലെ അമിത വിശപ്പിനെ നിയന്ത്രിക്കാം. ടി വി കഴിച്ചുകൊണ്ടുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കണം. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ശീലമാക്കാം. രാത്രി വൈകി അത്താഴം കഴിക്കുക അല്ലെങ്കില്‍ സ്നാക്സ് കൊറിക്കുക തുടങ്ങിയ ശീലങ്ങളാണ് കുടവയര്‍ ചാടാന്‍ വഴിയൊരുക്കുന്നത്. ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യും ഈ ശീലമെന്നാണ് പഠനങ്ങൾ പറയുന്നത്.എന്നാൽ അമിത ഭാരം കുറയ്ക്കാൻ രാത്രിയിൽ സാലഡ് ശീലമാക്കാം.
ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല. അതുകൊണ്ട് പകൽ കഴിക്കുന്ന അളവിൽ രാത്രി ഭക്ഷണം കഴിക്കാൻ പാടില്ല. പകൽ നന്നായി ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്താൽ രാത്രിയിൽ വിശക്കില്ല. എന്നാൽ രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതും ശരീരത്തിന് നല്ലതല്ല. അതിനാൽ രാത്രിയിൽ വളരെ കുറഞ്ഞ അളവിൻ മാത്രം കഴിക്കാൻ ശ്രദ്ധിക്കാം.
രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യാറുണ്ട്. അതുപോലെത്തന്നെ രാത്രിയിൽ ജങ്ക് ഫുഡുകൾ കൊറിക്കുന്ന ശീലവും പൂർണമായും ഒഴിവാക്കണം. ഇതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണം ദഹിച്ചതിന് ശേഷം മാത്രം ഉറങ്ങുന്നതാണ് നല്ലത്.
പാൽ നിരവധി പോഷക ഗുണങ്ങളാണ് സമ്പന്നമാണ്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ഫൈബർ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. രാത്രി പാല് കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കക്കുറവ് പൊണ്ണത്തടിയ്ക്ക് കാരണമാകും. ഉറക്കം കുറഞ്ഞാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഉണ്ടാകും.
രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതയേറെയാണ്.