നാട്ടിൻപുറത്തുകാരിയായി സംവൃത; ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ ക്യാരക്ടർ പോസ്റ്റർ കാണാം..

June 18, 2019

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ജനപ്രിയ നടൻ ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ബിജു മേനോനും സംവൃതയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിലെ സംവൃതയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. തനി നാട്ടിന്‍ പുറത്തുകാരിയായ ​ഗീത എന്ന കഥാപാത്രമായാണ് സംവൃത എത്തുന്നത്. ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് സംവൃത എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം നടൻ ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Read also: ‘ലൂസിഫറി’ലെ പിന്നാമ്പുറകാഴ്ചകൾ; വീഡിയോ കാണാം…

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006 ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായിരുന്നു.