പാലക്കാടൻ അഗ്രഹാരത്തിൽ നിന്നും പാട്ടിന്റെ ലോകത്തെത്തിയ പട്ടരുകുട്ടി

June 16, 2019

പാലക്കാടൻ ആഗ്രഹാരത്തിൽ നിന്നും പാട്ടിന്റെ ലോകത്തേക്ക് എത്തിയ പട്ടരുകുട്ടി ശ്രീഭുവൻ. നിലാവിന്റെ നീലഭസ്മകുറി, കടമിഴിയിൽ കമലദളം, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു തുടങ്ങിയ ശ്രീഭുവന്റെ ഗാനങ്ങൾ പ്രേക്ഷക മനസുകളിൽ ഇടം നേടി. ശബ്ദ മാധുര്യം കൊണ്ട് ടോപ് സിംഗർ വേദിയെ സംഗീത ലഹരിയിലാഴ്ത്തിയ  കുട്ടിഗായകനാണ് ശ്രീഭുവൻ. ആലാപനമികവുകൊണ്ട് ടോപ് സിംഗർ വേദിയുടെയും പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയ കൊച്ചു ഗായകൻ ശ്രീഭുവനെ ഏറെ ഇഷ്ടമാണ് സംഗീത പ്രേമികൾക്ക്..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.

അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.