സൈക്കിളിസ്റ്റായി രജിഷ; മനോഹരം ‘ഫൈനല്‍സി’ലെ പുതിയ ഗാനം
അഭിനയമികവു കൊണ്ട് പ്രേക്ഷക പ്രീതി ആവോളം ആവാഹിച്ച താരമാണ് രജിഷ വിജയന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫെനല്‍സ്’. ചിത്രം ഈ ഓണത്തോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ പി ആര് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തുന്നത്. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഫൈനല്‍സിലെ പുതിയ ഗാനം. പറക്കാം…പറക്കാം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ‘ചിത്രത്തിന്റെ സംഗീത സംവിധായകന്. എം ഡി രാജേന്ദ്രന്റെതാണ് ഗാനത്തിലെ വരികള്‍. യാസിന് നിസാര്‍, ലത കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.
ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. അലീസ് എന്നാണ് രജിഷ വിജയന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അതേസമയം മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒട്ടനവധി ആര്‍ദ്രമായ വരികള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഫൈനല്‍സ് എന്ന സിനിമയിലൂടെ വീണ്ടും മലയാളികളിലേക്കെത്തുന്നു. ‘മഞ്ഞു കാലം ദൂരെ മാഞ്ഞു…’ എന്നു തുടങ്ങുന്ന മനോഹര ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു.
ഫൈനല്‍സ് എന്ന സിനിമയുടേതായി മറ്റൊരു ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘നീ മഴവില്ലുപോലെന്‍…’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നതും. നരേഷ് അയ്യരും പ്രിയ പ്രകാശ് വാര്യരും ചേര്‍ന്ന് ആലപിക്കുന്ന ഒരു ഡ്യുയറ്റ് സോങ്ങാണ് ‘നീ മഴവില്ലുപോലെന്‍…’ ഇരുവരുടെയും ആലാപന മികവിനെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍. ആസ്വാദകന്റെ മനസിലേക്ക് ഒരു നനുത്ത മഴ പോലെ പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം. അഭിനയ രംഗത്ത് ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്കും അരങ്ങേറ്റംകുറിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.