പുതിയ ഇരുചക്രവാഹനം വാങ്ങിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഹെല്‍മെറ്റ് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെ സൗജന്യം
പുതുതായി ഇരുചക്രവാഹനം വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വാഹനത്തിനൊപ്പം ഹെല്‍മെറ്റ് മുതല്‍ നമ്പര്‍ പ്ലേറ്റ് വരെ സൗജന്യമായി ലഭിക്കും. കേരളാ പെലീസ് ഇതു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഹെല്‍മെറ്റിനും ന്നപര് പ്ലേറ്റിനും പുറമെ പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ തുക ഈടാക്കാതെ വാഹനത്തോടൊപ്പം ലഭിക്കും.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138 (F) അനുശാസിക്കുന്ന പ്രകാരം 1-04-2016 മുതല്‍ കേരളത്തതില്‍ വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ ഹെല്‍മെറ്റും വില ഈടാക്കാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റര്‍ ചെയ്തു നല്കിയാല് മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കാത്ത ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ് ഓര്‍മ്മപ്പെടുത്തി.
Read more:‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ആ മാസ് ഡയലോഗ് പിറന്നതിങ്ങനെ; വീഡിയോ
കൂടാതെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, റെയര്‍ വ്യൂ മിറര്‍, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ പ്രത്യേക വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കേണ്ടതാണെന്നും കേരളാ പൊലീസ് വ്യക്തമാക്കി. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.