രാക്ഷസന്‍റെ തെലുങ്ക് റീമേക്ക്; ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

July 19, 2019

കഴിഞ്ഞ വര്‍ഷം തീയറ്ററുകലില്‍ മികച്ച പ്രതികരണം നേടിയ തമിഴ് ചിത്രമാണ് ‘രാക്ഷസന്‍’. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് രാക്ഷസന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍. ആകാംഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസന്‍’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു രാക്ഷസന്‍. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. ഈ ദൃശ്യങ്ങള്‍ പിറന്നതിന് പിന്നിലെ സാങ്കേതീക വിദ്യകളും പിന്നീട് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് നിര്‍വ്വഹിച്ച അക്ഷ സ്റ്റുഡിയോയാണ് രാക്ഷസനിലെ സാങ്കേതിക വിദ്യ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്.

വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്.

Read more:പാട്ടിനനുസരിച്ച് നൃത്തം ചെയ്ത് ഒരു പക്ഷി, അതിശയിപ്പിക്കുന്ന വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്ക് പതിപ്പില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മലയാളി താരം അനുപമ പരമേശ്വരന്‍ തെലുങ്ക് പതിപ്പില്‍ നായികാ കഥാപാത്രമായെത്തുന്നു. അതേസമയം സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ തെലുങ്കിലും അവതരിപ്പിക്കുന്നത് ശരവണനാണ്. ചിത്രീകരണം പൂര്‍ത്തിയായ രാക്ഷസന്റെ തെലുങ്ക് പതിപ്പ്