അനന്തരം: അനൂപിനൊപ്പം പ്രാർത്ഥനകളും പ്രതീക്ഷകളുമായി സുമനസുകൾ

August 21, 2019

പ്രതീക്ഷയുടെയും കാരുണ്യത്തിന്റെയും മനോഹര നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭ്യമാകുന്നത്.

എറണാകുളം സ്വദേശി അരുൺ ദാസിന്റെ മകനാണ് 14 വയസുകാരനായ അനൂപ്. ജന്മനാ തന്നെ ഡിഷിൻ മസ്‌ക്യൂലർ ഡിസ്ട്രോഫി എന്ന രോഗ ബാധിതനാണ്. മൂന്നാം വയസിലാണ് ഈ രോഗം അനൂപിൽ കണ്ടെത്തിയത്. ഏഴ് വയസ്സ് വരെ സാധാരണ കുട്ടികളെപ്പോലെ നടന്ന അനൂപ് തളർന്നു കിടക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ.

കളിച്ച് നടക്കേണ്ട പ്രായത്തിൽ തന്നെ ആശുപത്രിക്കിടക്കയിൽ തളയ്ക്കപ്പെട്ട അനൂപ്  ഇപ്പോൾ ശ്വാസകോശ മസിലുകൾക്ക് ബലം നഷ്ടപ്പെട്ട് ശ്വസിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. എട്ട് വർഷത്തോളമായി കിടപ്പിലായ അനൂപ് കഴിഞ്ഞ ജൂൺ മാസം മുതൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

പോർട്ടബിൾ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ഇനി ഈ 14 വയസുകാരന്റെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളു. അഞ്ച് ലക്ഷം രൂപയാണ് ഈ വെന്റിലേറ്ററിനു വേണ്ടി വരുന്ന തുക. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുള്ള അനൂപിന്റെ മാതാപിതാക്കൾക്ക് ഈ തുക സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ്.

പ്രതീക്ഷകൾ ഏറെ നൽകിയാണ് അനന്തരം അനൂപിന്റെ കുടുംബത്തിന് കൂട്ടായത്. നിരവധി പ്രേക്ഷകരാണ് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നത്. തൃശ്ശൂർ സ്വദേശി അജയ് കുമാർ അനൂപിന് ഇൻവേറ്റർ നൽകാമെന്ന് ഉറപ്പ്‌ നൽകി. ശബ്‌ദകലാ ചാരിറ്റബിൾ അസോസിയേഷൻ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. കൂടാതെ നിരവധി പ്രേക്ഷകർ ചികിത്സാ സഹായവുമായി മുന്നോട്ട് വന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C