വൃക്കരോഗത്താല്‍ വലയുന്ന ബൈജുവിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി ‘അനന്തരം’
അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.
ക്രൂരമായ വിധിക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് എറണാകുളം സ്വദേശിയായ ബൈജു ഏലിയാസ്. ഏലിയാസിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. എറണാകുളം ജില്ലയിലെ മാറാടി വടക്കേക്കരയിലാണ് കുടുംബത്തോടൊപ്പം ബൈജുവിന്റെ താമസം.
ഡയാലിസിസിലൂടെ മാത്രമാണ് ബൈജു ഇന്ന് ജീവിക്കുന്നത്. അമ്മ വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ടെങ്കിലും ഭീമമായ ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
Read more:കുഞ്ഞു അഥിലിന്‍റെ വലിയ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ ‘അനന്തരം’
പെയിന്റിങ് തൊഴിലാളിയായ ബൈജു വാടക വീട്ടിലാണ് താമസിക്കുന്നത്. ജോലിക്ക് പോകാനാകാത്ത വിധം രോഗം തളര്‍ത്തിയിരിക്കുകയാണ് ബൈജുവിനെ. ബൈജുവിന് ഇനിയും വേണം സുമനസുകളുടെ കാരുണ്യം.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C