കുഞ്ഞു അഥിലിന്‍റെ വലിയ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ ‘അനന്തരം’

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. മഹാരോഗങ്ങളോട് അനുദിനം പോരാടുന്ന നിരവധി പേര്‍ക്ക് ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍ സമ്മാനിക്കുകയാണ് അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ അനേകരില്‍ നിന്നും സഹായമെത്തുന്നത്.

വെറും പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ഹൃദയ വാല്‍വ് മാറ്റിവയക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ് അഥില്‍ അനീഷ്. എന്നാല്‍ ശസ്ത്രക്രിയ ഫലപ്രദമാകാതെ വന്നപ്പോള്‍ ഒന്നര വയസ്സില്‍ വീണ്ടും ഓപ്പറേഷന്‍. ജന്മനാ തന്നെയുള്ള ഹൃദയവാല്‍വിലെ തകരാറ് പൂര്‍ണ്ണമായും മാറണമെങ്കില്‍ ഇനിയും രണ്ട് ഓപ്പറേഷനുകള്‍ക്കൂടി ബാക്കിയുണ്ട്.

Read more:ഇരു വൃക്കകളും തകരാറിലായ ഷാലുവിന് സഹായഹസ്തവുമായി ‘അനന്തരം’

സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ് ഈ കുടുംബം മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അഥിലിന്റെ അച്ഛന്‍ അനീഷും കുടുംബവും. ഇടുക്കിയാണ് അഥിലിന്റെ സ്വദേശം. അഥില്‍ അനീഷിന് സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിച്ചുകൊണ്ട് അനന്തരം ടീമും ഇനി ഒപ്പമുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *