വിമൽരാജിന് ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ സഹായഹസ്തവുമായി ‘അനന്തരം’

August 30, 2019

ഫ്‌ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് സമൂഹത്തിൽ നന്മയുടെ ഒരു കൂട്ടായ്മ വളർത്തിക്കഴിഞ്ഞു. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന വേദിയാണ്  ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് വിമൽരാജ്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് എട്ട് മാസത്തോളമായി ചികിത്സയിലാണ്. ഹൃദയത്തിൽ നാല് ബ്ലോക്കാണ് വിമൽരാജിനിപ്പോൾ ഉള്ളത്. ഹോട്ടൽ തൊഴിലാളിയായ വിമൽരാജ് നാടൻ പാട്ട് കലാരംഗത്തും പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനും കഴിയാത്ത അവസ്ഥയിലാണ്.

ഭാര്യയും വൃദ്ധയായ മാതാവും മാത്രമുള്ള വിമൽരാജിന്‍റെ ഹൃദയത്തിന് ഉടൻ ഓപ്പറേഷനും തുടർചികിത്സയും ആവശ്യമാണ്. അതിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. എന്നാൽ ഇത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. നിരവധി സുമനസുകളാണ് ഇപ്പോൾ വിമൽരാജിന് സഹായവുമായി എത്തുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C