ധോണിയുടെ വിരമിക്കല്‍; വാര്‍ത്തകളെക്കുറിച്ച് ഭാര്യ സാക്ഷിക്കും പറയാനുണ്ട് ചിലത്

September 13, 2019

ഹെലികോപ്റ്റര്‍ ഷോട്ടുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി.

ഒറ്റ വരിയില്‍ ഒതുങ്ങുന്ന ട്വീറ്റിലൂടെയാണ് സാക്ഷി വാര്‍ത്തകള്‍ നിഷേധിച്ചത്. ‘ഇതിനെയാണ് അഭ്യൂഹങ്ങള്‍ എന്ന് വിളിയ്ക്കുന്നത്’ എന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചത്.

Read more:ധോണിയുടെ വിരമിക്കല്‍; വാര്‍ത്തകളെക്കുറിച്ച് ഭാര്യ സാക്ഷിക്കും പറയാനുണ്ട് ചിലത്

അതേസമയം മഹേന്ദ്ര സിങ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ പോകുന്നു എന്ന വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദും നേരത്തെ തള്ളിയിരുന്നു. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഒന്നും ഇല്ലെന്നും നിലവില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.