പ്രണയാര്‍ദ്രമായി ‘അണ്ടര്‍ വേള്‍ഡ്’- ലെ ഗാനം: വീഡിയോ

September 30, 2019

മലയാളികളുടെ പ്രിയതാരം ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ അരികെ നാം… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ആസിഫ് അലിയ്ക്ക് പുറമെ ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആസിഫ് അലിയുടെ മകന്‍ ആദം അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലി ആഷിഖ്, ഡി14 എന്റര്‍ടെയ്‌മെന്റ്‌സുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.