വിമാനത്തിന് മുന്നിൽ നിയന്ത്രണം വിട്ട് വാഹനം, ഇടിച്ചു നിർത്തി ജീവനക്കാർ; വീഡിയോ

October 3, 2019

അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന ചില ദൃശ്യങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. വിമാനത്തിന് മുന്നിൽ നിയന്ത്രണം നഷ്ടപെട്ട വാഹനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനം നിർത്തിയിടുന്ന റൺവേയിലാണ് സംഭവം അരങ്ങേറിയത്. വിമാനത്തിലേക്ക് ഭക്ഷണവുമായി വരുന്ന വാഹനത്തിന്റെ നിയന്ത്രണമാണ് റൺവേയിൽ വച്ച് നഷ്ടമായത്. വാഹനത്തിന്റെ ആക്സിലേറ്റർ കേടായതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെട്ടത്.

നിയന്ത്രണം നഷ്ടപെട്ട വാഹനം റൺവേയിൽ വട്ടം ചുറ്റിയതോടെ  ഇത് വിമാനത്തിൽ ഇടിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. ഈ വാഹനം നിർത്തുന്നതിനായി ജീവനക്കാർ ശ്രമിച്ചെങ്കിലും അതിന് സാധ്യമാകാതെ വന്നതോടെ, വാഹനം മറ്റൊരു യന്ത്രം ഉപയോഗിച്ച് ഇടിച്ച് നിർത്തുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ നിലത്തുവീഴുന്നതും വീഡിയോയിൽ കാണാം.