അനന്തരം: കരുണ വറ്റാത്ത നന്മ മനസുകളെ കാത്ത് ഒരു കുടുംബം

November 14, 2019

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിക്കുന്നവരെ സംഘടിപ്പിക്കുകയും, ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

നിറമിഴികളോടെയല്ലാതെ ലോലിത വിജയന്റെയും രോഹിണി വിജയന്റെയും ജീവിതം കണ്ടുനില്‍ക്കാനാവില്ല. മൂവാറ്റുപുഴയാണ് ഇവരുടെ സ്വദേശം. ഇരുപത് വയസുള്ള ലോലിത വിജയൻ സെറിബ്രല്‍ പാഴ്‌സി രോഗ ബാധിതയാണ്. സഹോദരി രോഹിണിയാകട്ടെ മാനസീക വൈകല്യത്തോട് അനുദിനവും പോരാടുകയാണ്.

സുമനസ്സുകള്‍ കനിഞ്ഞു നല്‍കിയ ഒരു പെട്ടിക്കടയാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ദുരിതത്തിലായ ചന്ദ്രികയും മക്കളും സാമ്പത്തിക പ്രതിസന്ധിമൂലം ഏറെ പ്രയാസപ്പെടുന്നുണ്ട്.

ലോലിതയുടെയും രോഹിണിയുടെയും ചികിത്സയ്ക്കായി മാത്രം വലിയ തുക ആവശ്യമായി വരുന്നുണ്ട് ഓരോ ദിവസവും. കരുണ വറ്റാത്ത നന്മ മനസ്സുകളുടെ സഹായഹസ്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C