വിധി വീൽചെയറിലാക്കിയ സായന്ദിന് എഴുന്നേറ്റ് നടക്കാൻ വേണം സുമനസുകളുടെ കാരുണ്യം
കളിച്ചുനടക്കേണ്ട പ്രായത്തിൽ വിധി വീൽചെയറിലാക്കിയ കുഞ്ഞുമകനാണ് സായന്ദ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിയാണ് പത്ത് വയസുകാരനായ ഈ കുഞ്ഞ്. കഴുത്ത് ഇതുവരെ ഉറച്ചിട്ടില്ലാത്ത ഈ കുഞ്ഞിന് ഇതുവരെ എണീറ്റ് നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ പോലും സാധിക്കില്ല. ലക്ഷക്കണക്കിന് രൂപയുടെ ചികിത്സ ഇതുവരെ കഴിഞ്ഞെങ്കിലും ഇനി ചികിത്സയുമായി മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
പെയിന്റിങ് തൊഴിലാളിയാണ് സായന്ദിന്റെ പിതാവ്. സാമ്പത്തികമായി ഏറെ പിന്നിലാണ് ഈ കുടുംബം. ബാങ്കിൽ നിന്നും ലോൺ എടുത്ത് ഒരു വീട് പണി ആരംഭിച്ചെങ്കിലും അത് പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സായന്ദിന്റെ ചികിത്സയ്ക്കായി മാസം കുറഞ്ഞത് 16,000 രൂപയുടെ മരുന്നുകൾ ആവശ്യമാണ്. ആറു വർഷം കൂടി ഇതേ ചികിത്സ തുടർന്നാൽ 15 വയസാകുമ്പോഴേക്കും കുട്ടി നോർമൽ രീതിയിൽ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രീചിത്തിര ഹോസ്പിറ്റലിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.
Read also: അപകടം കരിനിഴല്‍ വീഴ്ത്തിയ ഗുണശേഖരന് വേണം സുമനസ്സുകളുടെ സഹായം
അതേസമയം അനന്തരത്തിലൂടെ സായന്ദിന്റെ ചികിത്സ ഏറ്റെടുത്തിരിക്കുകയാണ് കോയമ്പത്തൂർ സഹായി ഹോസ്പിറ്റൽ. എന്നാൽ ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന് നിരവധി സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണ്.
അനന്തരത്തിലൂടെ നിരവധി ആളുകളാണ് ഇതുവരെ അനേകരെ സഹായിക്കാൻ എത്തിയത്. രോഗങ്ങളുടെ പിടിയിലകപ്പെട്ട് ശാരീരികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. മഹോരോഗങ്ങളോട് പോരാടുന്ന ഇത്തരക്കാര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C