ഈ കുട്ടിക്കൂട്ടത്തിനിടയിൽ ഒരു സൂപ്പർ താരമുണ്ട്..!

November 15, 2019

ശിശുദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ പേരാണ് ചെറുപ്പകാല ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. നടൻ ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച ഒരു ഗ്രൂപ്പ് ഫോട്ടോയെ കുറിച്ചാണ്. കുറെ കുട്ടികൾ അടങ്ങുന്ന പഴയ ഒരു ഗ്രൂപ്പ് ഫോട്ടോ. ഇതിൽ മലയാളത്തിന്റെ ഒരു യുവ സൂപ്പർ താരമുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഫോട്ടോ സജീവമായത്.

ഫഹദ് ഫാസിലാണ് ചിത്രത്തിലെ താരം. ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ, സഹോദരിമാർ, തുടങ്ങി കുറെ കുട്ടികളാണ് ഫോട്ടോയിലുള്ളത്. ബാലതാരമായാണ് ഫഹദ് ഫാസിൽ സിനിമയിൽ അരങ്ങേറിയത്. ‘പപ്പയുടെ സ്വന്തം അപ്പൂസി’ലാണ് ഫഹദ് സിനിമ കരിയർ ആരംഭിക്കുന്നത്. ഒരു ചെറിയ വേഷമാണ്  താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയിൽ നായകനായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഏറെക്കാലം സിനിമാലോകത്ത് നിന്നും താരം മാറിനിന്നിരുന്നു.

Read More: ബോളിവുഡ് താരങ്ങൾക്കൊപ്പം ഒരേ ഫ്രെയിമിൽ സൗത്ത് ഇന്ത്യൻ താരങ്ങൾ- ഒരു അപൂർവ്വ ഫോട്ടോ

പിന്നീട് ‘കേരള കഫെ’യിലൂടെ 2009 ൽ സിനിമയിലേക്ക് തിരിച്ചെത്തിയ ഫഹദ് ഫാസിൽ ഇപ്പോൾ പത്ത് വർഷമായി മലയാള സിനിമയുടെ അഭിമാനമാണ്. നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഫഹദ് ഫാസിൽ ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ട്രാൻസ്, മാലിക്, തങ്കം. ട്രാൻസ് ഉടൻ തിയേറ്ററുകളിൽ എത്തും. മറ്റു ചിത്രങ്ങളുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ  നടക്കുകയാണ്.

ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ട്രാൻസ്. വിവാഹ ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.