ഗ്യാസ് ട്രബിൾ തിരിച്ചറിഞ്ഞ് പരിഹരിക്കാം…
ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. പല ആമാശയ രോഗങ്ങളുടെയും ലക്ഷണമാണ് ഗ്യാസ് ട്രബിൾ. നെഞ്ചെരിച്ചിൽ, വയറുവേദന, വയർ വീർത്തുവരിക, പുളിച്ചു തികട്ടൽ, ഏമ്പക്കം തുടങ്ങിയവ ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങളാണ്. കുടലിൽ അണുക്കൾ ഉണ്ടാകുന്നതും, വയറിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകാറുള്ള അൾസർ, ആമാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ, കുടലിന്റെ ചലനക്കുറവ് എന്നിവയെല്ലാം ഗ്യാസിന് കാരണമാകും. എന്നാൽ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ് ട്രബിൾ വേഗത്തിൽ പരിഹരിക്കാം.
ഗ്യാസ് ട്രബിൾ പരിഹരിക്കാൻ ചില മാർഗങ്ങൾ
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക: ഭക്ഷണം കഴിക്കാതെ വയർ ശൂന്യമാക്കി ഇടുന്നത് ഗ്യാസ് ട്രബിൾ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ കൃത്യസമയത്ത് മിതമായി ആഹാരം കഴിക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുക: വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് വെള്ളം കുടിയ്ക്കുക.
ഭക്ഷണം സാവകാശം കഴിക്കുക: വാരിവലിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം സാവകാശം ചവച്ചരച്ച് ഭക്ഷണം കഴിക്കുക. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.
മദ്യം, പുകവലി, സോഡ എന്നിവ ഒഴിവാക്കുക: ഗ്യാസ് ഉള്ളവർ പരമാവധി മദ്യം കഴിക്കുന്നത് ഒഴിവാക്കുക. അതോടൊപ്പം വെറും വയറ്റിൽ സോഡ പോലുള്ള പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങൾ: നെഞ്ചെരിച്ചിൽ, വയറുവേദന, വയർ വീർത്തുവരിക, പുളിച്ചു തികട്ടൽ, ഏമ്പക്കം എന്നിവയാണ് ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങൾ.
ഗ്യാസ് ട്രബിൾ പരിഹരിക്കാൻ ചില മാർഗങ്ങൾ: ഇഞ്ചി, വെളുത്തുള്ളി, പുതിനയില, തുളസി, മല്ലി, ജീരകം, ഗ്രാമ്പു എന്നിവ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് ഗ്യാസ് ട്രബിൾ തടയാൻ ഒരു പരിധിവരെ സഹായിക്കാറുണ്ട്.