നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ്; ‘പാതിരാ കുര്‍ബാന’ ഒരുങ്ങുന്നു

November 3, 2019

നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പാതിരാ കുര്‍ബാന എന്നാണ് ചിത്രത്തിന്റെ പേര്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ് എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് പാതിരാ കുര്‍ബാന. നവാഗതനായ വിനയ് ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ബ്ലൂലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കായംകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ കഥ. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രാഹകന്‍. രതിന്‍ രാധാകൃഷ്ണന്‍ പാതിരാ കുര്‍ബാനയുടെ ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നു.

read more:“ദൈവവുമായിട്ടൊക്കെ ഇടപാടുള്ള ആളാണല്ലേ…”; ശ്രദ്ധേയമായി നാല്‍പത്തിയൊന്ന് ട്രെയ്‌ലര്‍

ജൂഡ് ആന്റണി, ജി മാര്‍ത്താണ്ഡന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് വിനയ് ജോസ്. പാതിരാ കുര്‍ബാന എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനയ് ജോസാണ്. നര്‍മ്മത്തിനും ഹൊററിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.