‘ഷൈലോക്ക്’: തമിഴില്‍ ‘കുബേരന്’, ഫസ്റ്റ്ലുക്ക്
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. അതേസമയം മലയാളത്തിന് പുറമെ തമിഴിലും ഷൈലോക്ക് ഒരുങ്ങുന്നുണ്ട്. ‘കുബേരന്’ എന്നാണ് ഷൈലോക്കിന്റെ തമിഴ് പതിപ്പിന്റെ പേര്. കുബേരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
ഗുഡ്വില് എന്റര്‍ടെയ്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ദ് മണി ലെന്‍ഡര്‍’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
Read more:വിധിയുടെ ക്രൂരതയെ പ്രണയത്തിന്റെ മനോഹാരിതകൊണ്ട് തോൽപ്പിച്ച് ദീപുവും അർച്ചനയും; ഹൃദയഭേദകം ഈ കുറിപ്പ്
ഷൈലോക്ക് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്. തമിഴ് നടന് രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന് രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ് കിരണും മീനയും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ ഷൈലോക്ക് തിയറ്ററുകളിലെത്തും എന്നാണ് സൂചന.