ലോക പ്രമേഹ ദിനത്തിൽ അറിയാം പ്രമേഹത്തെ; എടുക്കാം ചില കരുതൽ
ഇന്ന് നവംബർ 14 ലോക പ്രമേഹ ദിനം. ഈ ദിനത്തിൽ അറിഞ്ഞിരിക്കാം പ്രമേഹരോഗത്തെക്കുറിച്ചും അതിന്റെ പ്രതിവിധികളെക്കുറിച്ചും. പ്രമേഹം ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മധുരമുള്ളത് കഴിക്കാതിരുന്നാല്‍ ഡയബറ്റിക്സില്‍ നിന്നും മുക്തി നേടാം എന്നാണ് പലരും കരുതുന്നത്. എന്നാല്‍, പഞ്ചസാരയുടെ അളവ് കുറച്ചതുകൊണ്ട് മാത്രം രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ സാധിക്കില്ല. ഭക്ഷണകാര്യത്തിലും അല്പം കരുതല്‍ ആവശ്യമാണ്.
എന്താണ് പ്രമേഹം
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്.
നാരുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കാം
നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിയ്ക്കുന്നത് ഒരു പരിധി വരെ രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താതെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ധൈര്യമായി കഴിക്കാം. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പോലും മിക്കവർക്കും അറിയില്ല. സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നതും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ് കൂടുതലായും നാരുകൾ അടങ്ങിയിരിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
റാഡിഷ്: നാരുകളാല്‍ സമ്പന്നമാണ് റാഡിഷ് എന്ന പച്ചക്കറി. പ്രമേഹ രോഗികള്‍ക്ക് റാഡിഷ് ഏറെ ഗുണകരമാണ്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.
പാവയ്ക്ക: പാവയ്ക്ക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഒന്ന് മുഖം ചുളിക്കുന്നവരാണ് പലരും. പാവയ്ക്കയുടെ കയ്പ് ഓര്‍ത്തിട്ടാണ് മിയ്ക്കവരും പാവയ്ക്കയെ തഴയുന്നതും. എന്നാല്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ പാവയ്ക്ക. അതുകൊണ്ടുതന്നെ പാവയ്ക്കയെ അത്ര നിസാരമായി കാണാന്‍ ആവില്ല. ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് പാവയ്ക്കയില്‍. ഇരുമ്പ്, മഗ്ന്യീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പാവയ്ക്ക. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ പാവയ്ക്ക സഹായിക്കുന്നു.
Read more: കണ്ണുകളിലെ കറുത്ത പാട്; കാരണവും പ്രതിവിധികളും
വെണ്ടയ്ക്ക: ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് വെണ്ടയ്ക്കയില്‍. നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്ക പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ ബിയും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.