തണുത്ത വെള്ളം സ്ഥിരമായി കുടിയ്ക്കുന്നവർ അറിയാൻ…
ചൂടുകാലത്ത് തണുത്ത വെള്ളം കുടിയ്ക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്കപ്പോഴും തണുത്ത വെള്ളവും ജ്യൂസുമെല്ലാം നാം സ്ഥിരമാക്കാറുണ്ട്. തണുത്ത വെള്ളം സ്ഥിരമായി കുടിയ്ക്കുന്നവർ അറിഞ്ഞിരിക്കണ്ടേ ചില കാര്യങ്ങൾ ഉണ്ട്.
ആയൂർവേദ പഠനങ്ങൾ പ്രകാരം തണുത്ത വെള്ളം സ്ഥിരമായി കുടിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. ശരീരത്തിന്റെ ആന്തരീക താപനില 98 ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മറ്റ് പോഷകങ്ങളും ആഗീരണം ചെയ്യപ്പെടുന്നതിന് അനുയോജ്യമായ താപനിലയിലുള്ള വെള്ളം കുടിയ്ക്കണം. തണുത്ത വെള്ളം കുടിയ്ക്കുന്നതിലൂടെ താപനില ഉയർത്താൻ ശരീരത്തിന് വളരെയധികം പണിപ്പെടേണ്ടിവരും. ഇത് അനാവശ്യ ഊർജ നഷ്ടത്തിന് കാരണമാകുന്നു.
അതേസമയം ആരോഗ്യത്തോടെ ഇരിക്കാൻ ധാരാളം വെള്ളം കുടിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ വെള്ളം കുടിയ്ക്കുമ്പോൾ ശരീരത്തിന്റെ താപനിലയ്ക്ക് അനിയോജ്യമായ രീതിയിൽ വേണം വെള്ളം കുടിയ്ക്കാൻ.
Read also: ‘ടെക്സ്റ്റ് നെക് സിൻഡ്രോം’; അറിഞ്ഞ് പരിഹരിക്കാം
ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരുപരിധിവരെ രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ ഇത് സഹായിക്കും. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നതിന് വെള്ളം അനിവാര്യമാണ്. എന്നാൽ ആവശ്യത്തിലധികം വെള്ളം കുടിയ്ക്കുന്നത് ഗുണത്തിന് പുറമെ ദോഷമാണ് ചെയ്യുന്നത്.
ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരുന്നതിന് ഏറ്റവും അനിവാര്യമാണ് ജലം. വെള്ളം കുടിയ്ക്കുമ്പോൾ കൂടുതലായും തിളപ്പിച്ചാറ്റിയ വെള്ളം വേണം കുടിയ്ക്കാൻ.