‘സൂര്യക്കൊപ്പം അഭിനയിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്’- ജ്യോതിക

December 19, 2019

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല.

എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത തമ്പി എന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയുടെ സഹോദരൻ കാർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. കാർത്തിക്കൊപ്പം അഭിനയിക്കുമ്പോൾ അത്ര പ്രയാസമില്ലെന്നും സൂര്യക്കൊപ്പം അത് സാധിക്കില്ലെന്നും ജ്യോതിക പറയുന്നു.

‘ സൂര്യക്കൊപ്പം അഭിനയിക്കുമ്പോൾ വഴക്ക് വരും.നമ്മുടെ വീട്ടിൽ എങ്ങനെയാണോ വഴക്ക് വരുന്നത്, അതുപോലെ. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന വഴക്ക്. കാർത്തിയുമായി ഒരു സിനിമ നടക്കുമെന്ന് കരുതിയതല്ല. അങ്ങനൊരു സിനിമ നടന്നതും അതിനു തമ്പി എന്ന പേര് വന്നതുമെല്ലാം ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു’.

Read More:ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ 27-ാം സ്ഥാനത്ത് മോഹൻലാൽ; പിന്നാലെ മമ്മൂട്ടി

വിവാഹ ശേഷമെടുത്ത ചെറിയ ഇടവേള കഴിഞ്ഞ് സിനിമ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധാലുവാണ് ജ്യോതിക. മക്കളുടെ കാര്യങ്ങൾ നോക്കിയിട്ട് അവരെ സ്‌കൂളിൽ അയച്ചതിനു ശേഷമാണ് ജ്യോതിക സിനിമ സെറ്റിലേക്ക് എത്തുന്നത്. ഇടവേളകളെടുത്തതാണ് സിനിമ ചെയ്യുന്നതും.