വൻതാരനിരയിൽ മണിരത്നം ചിത്രം; പൊന്നിയിൻ സെൽവൻ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത സംവിധയകാൻ മണിരത്നം. നിരവധി മികച്ച ചിത്രങ്ങൾക്ക് ജന്മം നൽകിയ മണിരത്‌നം പുതിയ മാജിക്കുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ. മണിരത്നത്തിന്റെ പതിയ ചിത്രം പൊന്നിയിൻ സെൽവനായി കാത്തിരിക്കുന്ന ആരാധകർക്കായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം, ജയറാം, പാർത്ഥിപൻ, സത്യരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.
സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഒഴിവാക്കി. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം.
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Read also: സൈക്കോളജിക്കൽ ത്രില്ലറുമായി മംമ്ത; ലാൽബാഗ് ഒരുങ്ങുന്നു
വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്..ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിച്ച് ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 100 ദിവസം നീളുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം മണിരത്നം ചിത്രം ‘ചെക്കാ ചിവന്ത വാന’ത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൻ, ഗുരു, റോജ, ബോംബെ, ദിൽ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്നം.