മലയാളികളുടെ പ്രിയ നായികയുടെ കുട്ടിക്കാല ചിത്രങ്ങൾ

January 23, 2020

മലയാളികളുടെ പ്രിയതാരമാണ് അനുസിത്താര. ശാലീന സൗന്ദര്യവുമായി സിനിമ ലോകത്തേക്കെത്തിയ അനുസിത്താര, ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഭർത്താവ് വിഷ്ണുപ്രസാദ് ആണ് അനുസിത്താരയുടെ ലോകം. വിവാഹ ശേഷം സിനിമയിലെത്തിയ നടിയാണ് അനുസിത്താര. അതിനാൽ തന്നെ ഭർത്താവിന്റെ പിന്തുണയും വളരെ വലുതാണ്.

ഇപ്പോൾ അനുസിത്താരയുടെ ചെറുപ്പകാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭർത്താവ് വിഷ്ണുപ്രസാദ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വളരെ ചെറുപ്പത്തിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ‘മാമാങ്കം’ എന്ന ചിത്രത്തിലും അനുസിത്താര ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു.

‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.

Read More:‘ജോലി സമ്മർദം കുറയ്ക്കാൻ’ ചില എളുപ്പവഴികൾ…

അഭിനയ മികവ് കൊണ്ട് ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള യുവനടി കൂടിയാണ് അനുസിത്താര. അഭിനയത്തിനൊപ്പം നൃത്ത രംഗത്തും നടി സജീവമാണ്. നൃത്തത്തിലൂടെയാണ് അനുസിത്താര സിനിമ രംഗത്തേക്ക് എത്തിയത്.