ഇലക്കറിയും ആരോഗ്യ ഗുണങ്ങളും
ജീവിതശൈലിയിൽ മാറ്റം വന്നതോടെ നിരവധി രോഗങ്ങളും വന്നുതുടങ്ങി. അത്തരത്തിൽ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ഹൃദയാഘാതം, കണ്ണിന് കാഴ്ചക്കുറവ്, പൊണ്ണത്തടി എന്നിവ. ഇവയ്ക്കെല്ലാം പരിഹാരമാണ് ഭക്ഷണത്തിൽ ഇലക്കറി ഉൾപ്പെടുത്തുന്നത്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികൾ. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.
കണ്ണിന്റ കാഴ്ചയ്ക്ക് ഉത്തമമാണ് മുരിങ്ങയില പോലുള്ള ഇലക്കറികൾ. അതുപോലെത്തന്നെ ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ ഇളകാരികളിൽ അടങ്ങിയിട്ടുണ്ട്.
തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവയെല്ലാം ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്.
നമുക്ക് ലഭ്യമാകുന്ന ഇലക്കറികളിൽ മിക്കവയിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ലവണങ്ങൾ ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഉത്തമമാണ്.