‘ജാനു’വായി സമാന്ത; ’96’ തെലുങ്ക് ടീസര്‍

January 10, 2020

മികച്ച പ്രതികരണം നേടി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബോക്‌സ്ഓഫീസിലും ചിത്രം വിജയം നേടി. ’96’- ല്‍ തൃഷയുടെ സ്‌കൂള്‍ കാലം അവതരിപ്പിച്ച ഗൗരി കിഷനും വെള്ളിത്തിരയില്‍ കൈയടി നേടിയരുന്നു. 96 ലെ ഗൗരിയുടെ അഭിനയമികവും എടുത്തുപറയേണ്ടതാണ്.

’96’ തെലുങ്ക് റിമേക്കിന് ഒരുങ്ങുകയാണ്. തെലുങ്ക് റിമേക്കിന്റെ ടീസറും പുറത്തിറങ്ങി. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ തെലുങ്കില്‍ സമാന്തയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ഷര്‍വ്വാനന്ദും അവതരിപ്പിക്കുന്നു. അതേസമയം തമിഴില്‍ ’96’ സംവിധാനം ചെയ്ത പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

ജാനു എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര്. ’96’ എന്ന ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി ജി കിഷന്‍ ആണ് ‘ജാനു’ എന്ന ചിത്രത്തില്‍ സമാന്തയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ 96 കന്നഡയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. ’99’ എന്നായിരുന്നു കന്നഡ റീമേക്കിന്റെ പേര്. അതേസമയം മലയാളികളുടെ പ്രിയതാരം ഭാവനയാണ് ’99’ എന്ന ചിത്രത്തില്‍ നായികയായെത്തിയത്. ഗണേഷായിരുന്നു നായകകഥാപാത്രം. ’99’ എന്ന ചിത്രവും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടയിരുന്നു.