തല മുണ്ഡനം ചെയ്ത്, ശശീരഭാരം കുറച്ച് ജയറാം; ശ്രദ്ധനേടി ചിത്രങ്ങൾ

January 8, 2020

ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്ക് ഓവറാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. തല മുണ്ഡനം ചെയ്ത് 20 കിലോ ഭാരം കുറച്ചാണ് താരം പുതിയ ചിത്രത്തിന് വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

ഗുരുവായൂർ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഒരു സംസ്‌കൃത സിനിമയ്ക്ക് വേണ്ടിയാണ് ജയറാമിന്റെ പുതിയ മേക്ക് ഓവർ. കൃഷ്ണന്റെയും കുചേലന്റെയും കഥയാണ് ചിത്രത്തിൽ ഇതിവൃത്തമാകുന്നത്. 101 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.

ചിത്രത്തിന് വേണ്ടി മാസങ്ങളായി താരം തയാറെടുക്കുകയാണ്. അന്യഭാഷകളിൽ നിന്നായി നിരവധി താരങ്ങൾ ചിത്രത്തിന് അണിനിരക്കുമെന്ന് സംവിധായാകാൻ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന് വേണ്ടി കാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥൻ ആണ്. അനൂപ് ജെലോട്ട സംഗീത സംവിധാനം നിർവഹിക്കുന്നു.

അതേസമയം ജയറാമിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രത്തിന് വേണ്ടിയുള്ള തായ്ത്തതിന്റെ ഫ്രീക്ക് ലുക്കും വെള്ളിത്തിരയിൽ ചർച്ചയായിരുന്നു. ചിത്രത്തിൽ അല്ലു അർജുന്റെ പിതാവായാണ് താരം വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

കണ്ണൻ താമരക്കുളം സംവിധാനം നിർവഹിച്ച  പട്ടാഭിരാമൻ ആണ് മലയാളത്തിൽ ജയറാമിന്റേതായി അവസാനം റിലീസ് ചെയ്‌തത്‌. തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിച്ചത്. വിഷരഹിതമായ ഭക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.