കൊറോണ വൈറസ് പ്രതിരോധത്തിനായി മാസ്ക് ധരിച്ച് നസ്രിയയും ഫഹദ് ഫാസിലും

January 28, 2020

ശക്തമായ സന്ദേശങ്ങളാണ് സിനിമ താരങ്ങളുടെ ചിത്രങ്ങളും പോസ്റ്റുകളും സമൂഹത്തിൽ പങ്ക് വയ്ക്കുന്നത്. അതിനാൽ തന്നെ ലോകത്ത് നടക്കുന്ന പ്രശ്നങ്ങളിൽ പ്രിയ താരങ്ങളുടെ അഭിപ്രായം അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ നസ്രിയയുടെയും ഫഹദ് ഫാസിലിന്റെയും ഒരു ചിത്രമാണ് ചർച്ചയാകുന്നത്.

മാസ്ക് ഉപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടിയ ചിത്രമാണ് ഫഹദും നസ്രിയയും പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇവർ ഇങ്ങനെയൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ നിഗമനം.

https://www.instagram.com/p/B70Ck8yphqj/?utm_source=ig_web_copy_link

ചൈനയിലാണ് കൊറോണ വൈറസ് ഭീതി വിതച്ച് പടരുന്നത്. ഇതിനോടകം 106 പേരാണ് മരണപ്പെട്ടത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണവും ക്രമാതീതമായി വർധിക്കുകയാണ്. ഇപ്പോൾ നാലായിരത്തിലധികം പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ.

Read More:നടി ജമീല മാലിക് അന്തരിച്ചു

പനിയും ചുമയും ശ്വാസതടസ്സവും ജലദോഷവുമാണ് ഈ രോഗത്തിന്റെ ലക്ഷണം. മൃഗങ്ങളിൽ കാണുന്ന വൈറസ് ആണിത്. വളരെ വിരളമായാണ് മനുഷ്യരിലേക്ക് പടരുന്നത്. ശ്വസന സംവിധാനങ്ങളെ ബാധിക്കുന്ന വൈറസ് ഭീതി ഇന്ത്യയിലും മുൻ കരുതലിന് ആഹ്വാനം നൽകിയിട്ടുണ്ട്.