lakshya

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും ആഘോഷമെല്ലാം പോളണ്ടിൽ- വീഡിയോ

January 4, 2020

പുതുവർഷ ആഘോഷങ്ങൾ സിനിമ താരങ്ങൾക്കിടയിൽ അവസാനിക്കുന്നതേയുള്ളു. കൂടുതൽ പേരും വിദേശത്ത് തന്നെയാണ്. നസ്രിയയും ഫഹദും ആഘോഷങ്ങളൊക്കെ അവസാനിച്ച് സിനിമ തിരക്കുകളിലേക്ക് മടങ്ങിയപ്പോൾ ഇന്ദ്രജിത്തും പൂർണിമയും യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങുന്നതേയുള്ളൂ.

യൂറോപ്പിലാണ് ഇന്ദ്രജിത്തും കുടുംബവും ക്രിസ്മസും പുതുവർഷവും ആഘോഷമാക്കിയത്. പോളണ്ടിൽ നിന്നുള്ള കുറച്ച് വിശേഷങ്ങൾ വീഡിയോ ആയി ഇവർ പങ്കുവെച്ചിട്ടുണ്ട്.

ഇന്ദ്രജിത്തിനൊപ്പം പൂർണിമയുടെ സഹോദരി പ്രിയയും ഭർത്താവ് നിശാലും മകനും യാത്രയിലുണ്ടായിരുന്നു. ഇവരാണ് വ്ലോഗ് ആയി യാത്ര പങ്കുവെച്ചിരിക്കുന്നത്. പോളണ്ടിന്റെ ക്രിസ്മസ് ആഘോഷങ്ങൾ വിശദമായി തന്നെ ഇവർ വ്‌ളോഗിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ജയസൂര്യ കുടുംബത്തോടൊപ്പം പാരീസിലാണ്. ക്രിസ്മസിന് മുൻപ് തന്നെ ഇവർ വിദേശത്ത് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. പാരീസിൽ നിന്നും പുതുവർഷ ആശംസകൾ ജയസൂര്യ അറിയിച്ചിരുന്നു.

ദുൽഖർ സൽമാന്റെ പുതുവർഷ ആഘോഷം ഭാര്യ അമാൽ സുൽഫിക്ക് ഒപ്പമായിരുന്നു. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദുൽഖർ ന്യു ഇയർ ആശംസിച്ചത്. എല്ലാവരും പുതുവർഷ ആഘോഷങ്ങളും ആശംസകളുമായി സജീവമാണ്.