റെഡി റ്റു ഈറ്റ് ഭക്ഷണങ്ങൾ കഴിക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ
റെഡി റ്റു ഈറ്റ് ഭക്ഷണങ്ങളോടുള്ള മനുഷ്യന്റെ താത്പര്യം തുടങ്ങിയിട്ട് കാലം കുറച്ചായി. എളുപ്പത്തിൽ തീൻ മേശകളിൽ സ്വാദിഷ്ടവും കളർഫുള്ളുമായ ഭക്ഷണ വിഭവങ്ങൾ എത്തുന്നുവെന്നതുതന്നെയാണ് റെഡി ടു ഈറ്റ് ഇത്രയധികം ജനപ്രിയമാകുന്നത്.
പലപ്പോഴും പാചകം ചെയ്യാനുള്ള മടിയും പുറത്ത് നിന്ന് ഭക്ഷണങ്ങൾ കഴിക്കാൻ കാരണമാകാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഈ വിഭവങ്ങളിൽ ചേർക്കുന്നതും നമ്മെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുന്നു.
എന്നാൽ പ്ലാസ്റ്റിക് കവറിങ്ങോടുകൂടി മാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപ് ചില അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം:
പലപ്പോഴും ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസങ്ങളോളം കേടുവരാതെ ഇരിക്കുന്നതും കാണാറുണ്ട്. ഇവയിൽ ചേർക്കുന്ന രാസപദാർത്ഥങ്ങളും ചേരുവകകളും വലിയ അപകടമാണ്. വലിയ അളവുകളിൽ ഇവയിൽ മണത്തിനും രുചിക്കുമൊക്കെയായി ചേർക്കപ്പെടുന്ന പ്രിസർവേറ്റീവുകൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
Read also: പ്രേക്ഷക മനംതൊട്ട് സ്റ്റൈൽ മന്നനും നയൻസും; മനോഹരം ഈ ഗാനം
യൂറിക് ആസിഡ് വർധന, കാൻസർ, സന്ധിരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ തയാറാക്കിയ ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. അതുപോലെ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം,വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഈ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന തോതിലുള്ള സോഡിയത്തിന്റെ അളവ് കാരണമാകുന്നു.
പായ്ക്കറ്റ് ഭക്ഷണങ്ങളിൽ അമിതമായ അളവിൽ മധുരം ചേർക്കാറുണ്ട്. ഇത് ഫാറ്റി ലിവർ, പ്രമേഹം അമിതവണ്ണം എന്നിവയ്ക്കും കാരണമാകും. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിച്ചുകഴിഞ്ഞു.
ക്വളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് കേരളത്തിൽ നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടത്തും പ്ലാസ്റ്റിക് ലഭ്യമാണ്. മാരകമായ വിഷമാണ് പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വരുന്നത്. മണ്ണിലിട്ടാൽ ഒരിക്കലും അലിഞ്ഞുപോകാത്ത പ്ലാസ്റ്റിക് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്.