ഒരു കുഞ്ഞുമ്മയും കുസൃതിച്ചിരിയും; സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് ക്യൂട്ട് വീഡിയോ

January 6, 2020

രസകരവും കൗതുകം നിറഞ്ഞതുമായ പലതരം ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാകാറുണ്ട്. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത് കുഞ്ഞു കുട്ടികളുടെ രസകരമായ വീഡിയോയാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ ഇത്തരം വീഡിയോകള്‍ അതിവേഗം കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഇടം നേടുന്നു.

ഇപ്പോഴിതാ സൈബര്‍ലോകത്തിന്റെ മനം നിറയ്ക്കുകയാണ് രണ്ട് കുരുന്നുകള്‍. രണ്ട് കുഞ്ഞു കുട്ടികളുടെ സ്‌നേഹമാണ് ഈ വീഡിയോയില്‍ നിറയെ. ഒരു ഉമ്മ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷവും സ്‌നേഹവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട് ഈ കുരുന്നുകള്‍. അതേസമയം വീഡിയോയിലെ കൊച്ചുമിടുക്കന്റെ എക്‌സ്പ്രഷന് നിറഞ്ഞ കൈയടിയും നല്‍കുന്നുണ്ട് സമൂഹമാധ്യമങ്ങള്‍.

Read more: തകര്‍പ്പന്‍ ആക്ഷന്‍സുമായി സ്റ്റൈല്‍ മന്നന്‍; ‘ദര്‍ബാര്‍’ തിയേറ്ററുകളിലേക്ക്‌

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ഈ സ്‌നേഹവീഡിയോ. കാഴ്ചക്കാരുടെ കണ്ണു മനവും നിറയ്ക്കുകയാണ് ഈ കുരുന്നുകള്‍ തങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹപ്രകടനത്തിലൂടെ.

ആഹാ ഉമ്മ കിട്ടിയപ്പോൾ ആ സന്തോഷം…!!❤️❤️❤️😘

Posted by Saran Chacko on Thursday, 2 January 2020